25 April 2024 Thursday

പൊന്നാനി മണ്ഡലം കോൺഗ്രസ് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണം നടത്തി.

ckmnews

പൊന്നാനി മണ്ഡലം കോൺഗ്രസ് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ അനുസ്മരണം നടത്തി.


പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ടി .കെ. അഷ്റഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എം.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. 

എ പവിത്രകുമാർ, എൻ പി സേതുമാധവൻ,ടി.വി.ബാവ, എം രാമനാഥൻ,പി.സക്കീർ അഴീക്കൽ,പി സദാനന്ദൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.