18 April 2024 Thursday

കുന്നംകുളത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം:ആലിക്കര സ്വദേശിക്ക് പരിക്ക്

ckmnews

കുന്നംകുളം: അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കര സ്വദേശി കപ്പൂർ വീട്ടിൽ ഗംഗാധരന്റെ മകൻ  ശ്രീനാഥന്‍ (28) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 7 മണിയോടെ കുന്നംകുളം ഗുരുവായൂർ റോഡിലെ ഗേൾസ് സ്കൂളിന് മുൻപിലാണ് അപകട മുണ്ടായത്.


 കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ്സും ഗുരുവായൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.