25 April 2024 Thursday

പകൽ സമയത്ത് കാറിൽ സഞ്ചരിച്ച് സ്ഥലങ്ങൾ മനസിലാക്കും, പുലർച്ച വീടുകളിലെത്തി മലഞ്ചരക്ക് കടത്തും; കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

ckmnews

കോഴിക്കോട് : മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്. 


കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയിരുന്നു.  ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി  മഞ്ചേരി കോടതിയിൽ ഹാജരാക്കി.