24 April 2024 Wednesday

ലോകപ്പിൽ മുത്തമിട്ട മെസ്സിയുടെ ഭീമൻ ചിത്രം വരച്ച് ചങ്ങരംകുളത്തെ കലാകാരൻമാർ

ckmnews

ഫുട്ബോൾ ലോകകപ്പ് നേടിയ  അർജന്റീനയ്ക്ക് സമ്മാനമായി ചങ്ങരംകുളത്ത് മെസ്സിയുടെ ഭീമൻ ചിത്രം ഒരുങ്ങുന്നു.കഴിഞ 25 വർഷമായി ചങ്ങരംകുളത്ത് പരസ്യകലാരംഗത്ത് പ്രവർത്തിക്കുന്ന മദർ റഷീദിന്റെയും ചിത്രകാരനായ ശശികുമാറിന്റെയുു കരവിരുതിലാണ് വിസ്മയം തീർക്കുന്ന മെസ്സി ചിത്രം ഒരുങ്ങുന്നത്.ലോകകപ്പിൽ മുത്തമിട്ട് നിൽക്കുന്ന 100 അടിക്ക് മുകളിൽ വരുന്ന മെസ്സിയെ യാണ് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിന്റെ

 കോമ്പൗണ്ടിൽ ഇവർ തയ്യാറാക്കുന്നത്.ഗൊറില്ലാ കളറും ജിപ്സം പൗഡറും മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന കൂറ്റൻ ചിത്രം  പൂർത്തിയാക്കി  അർജന്റീന ഫാൻസ് മെസ്സിക്കായി സമർപ്പിക്കും.ലോകത്ത് ആരും തന്നെ ഇത്തരത്തിൽ ഒരു ചിത്രം ഒരുക്കിയിട്ടില്ലെന്നാണ് ഇവരുടെ വാദം.ചിത്രത്തിന്റെ പ്രർശനം വെള്ളിയാഴ്ച വൈകിയിട്ട് സ്നേഹ ഓഡിറ്റോറിയത്തിൽ നടക്കും.വേൾഡ്,ഗിന്നസ് റെക്കോർഡുകൾ കൂടി ലക്ഷ്യം വെക്കുന്നതായി ചിത്രം ഒരുക്കുന്ന കലാകാരൻമാർ പറഞ്ഞു