20 April 2024 Saturday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ

 ക്രിസ്തുമസ് ആഘോഷം നടത്തി


കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ

 ക്രിസ്തുമസ് ആഘോഷം നടത്തി.ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  ആരംഭിച്ച പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക സുറിയാനി പള്ളി വികാരി ഫാദർ ജോബ് കുഴുപ്പുളി ക്രിസ്തുമസ് സന്ദേശം നൽകി.പിടിഎ വൈസ് പ്രസിഡന്റ് സരീഷ് ആശംസകൾ നേർന്ന് സംസാരിച്ചു.ഫാദർ.ജോബ് കുഴുപ്പുളി ക്രിസ്തുമസ് കേക്ക് മുറിച്ച് വിദ്യാർത്ഥികൾക്ക് പങ്കിട്ടു.കുട്ടികളും അധ്യാപകരും കരോൾ ഗാനങൾ ആലപിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. പ്രിൻസിപ്പാൾ  ലിനി ഷിബു സ്വാഗതവും ഗീത മോഹൻദാസ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക്  അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു, ജോയിന്റെ സെക്രട്ടറി സുബൈർ, ട്രസ്റ്റ് മെമ്പർ ഫറൂഖ്, പിടിഎ വൈസ് പ്രസിഡന്റ് സരീഷ് എച്ച് ഓ ഡി മാരായ സിമി അനിൽ, അഞ്ജന എന്നിവർ നേതൃത്വം നൽകി