27 March 2023 Monday

ക്ഷേത്രത്തിൽ പ്രഭാത പൂജക്ക് വരുന്നതിനിടെ വാഹനാപകടം; പരിക്കേറ്റ പൂജാരി മരിച്ചു

ckmnews

കാസർകോട്: ഇന്ന് രാവിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹരി നാരായണൻ മരണപ്പെട്ടത്. പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ  പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.