24 April 2024 Wednesday

യുവഡോക്ടർ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ

ckmnews

അഞ്ചൽ(കൊല്ലം): യുവഡോക്ടറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇ.എൻ.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകൾ ഡോ. അർപ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.


കഴിഞ്ഞദിവസം രാത്രി അഞ്ചൽ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ്. പഠനത്തിനുശേഷം പി.ജി.യും പൂർത്തിയാക്കിയിരുന്നു. അഞ്ചൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.