27 March 2023 Monday

വീട്ടിൽ പ്രസവം നവജാതശിശു മരിച്ചു; കേസെടുത്ത് പോലീസ്

ckmnews

വളപട്ടണം(കണ്ണൂർ): യുവതി വീട്ടിലെ കിടപ്പുമുറയിൽ പ്രസവിച്ച നവജാതശിശു മരിച്ചു. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തു. വളപട്ടണം കീരിയാട് പാത്തുന്നീസിൽ സജീർ അബ്ദുൾ റഹ്മാന്റെ കുഞ്ഞാണ് മരിച്ചത്.


ബുധനാഴ്ച വൈകിട്ട് 5.45-നാണ് സംഭവം.ഒൻപതുമാസം ഗർഭിണിയായ ഭാര്യ പെട്ടെന്നുള്ള അസ്വാസ്ഥ്യത്തെത്തുടർന്ന് വീട്ടിലെ കിടപ്പുമുറിയിൽ പ്രസവിച്ചതായി സജീർ അബ്ദുൾ റഹ്മാൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഉടൻ തന്നെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർ അറിയിച്ചെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.