27 March 2023 Monday

ഇന്ന് രാത്രി 11 മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം

ckmnews

താമരശ്ശേരി : ഇന്ന് രാത്രി 11 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനമെന്ന് ജില്ലാ കളക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് ഇന്ന് വാഹനങ്ങള്‍ നിരോധിക്കുന്നത്.


ട്രക്കുകള്‍ ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഇന്ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കേണ്ടതാണ്.