29 March 2024 Friday

കെഎംപിയു അര്‍ധവാര്‍ഷിക സമ്മേളനം:പ്രചരണ പരിപാടികൾ ജനുവരി ആദ്യവാരം തുടങ്ങും

ckmnews

കെഎംപിയു അര്‍ധവാര്‍ഷിക സമ്മേളനം:പ്രചരണ പരിപാടികൾ ജനുവരി ആദ്യവാരം തുടങ്ങും


ചങ്ങരംകുളം:ഫെബ്രുവരി 27 ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ അര്‍ധവാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ചങ്ങരംകുളം ദേശധ്വനി ഓഫീസില്‍ ചേര്‍ന്ന വെസ്റ്റ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചിത്രരചന,മെഡിക്കല്‍ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയില്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിനായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. യൂണിയന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍,ക്ഷേമനിധി ചേര്‍ക്കല്‍ ഡിസംബര്‍ 31ന് തുടങ്ങി ജനുവരി മൂന്നാം വാരത്തില്‍ സമാപിക്കും.ഡിസംബര്‍ 31ന് ചങ്ങരംകുളത്തും ജനുവരി ആദ്യവാരത്തില്‍ വളാഞ്ചേരിയിലുമായിട്ടാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.യോഗത്തില്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ആഷിക്ക് നന്നംമുക്ക് അധ്യക്ഷനായി.സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. കോര്‍കമ്മിറ്റി ചെയര്‍മാന്‍ വി സെയ്ത് മുഖ്യപ്രഭാഷണം നടത്തി.വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ജീന, പി പി സുനീറ,ജോയിൻ്റ് സെക്രട്ടറി റദീഫ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രേമദാസ് സ്വാഗതവും ട്രഷറര്‍ ദാസന്‍ കോക്കൂര്‍ നന്ദിയും പറഞ്ഞു.