19 April 2024 Friday

ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവ് എടപ്പാളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യംമായി യുവാവ് പിടിയിൽ

ckmnews

ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവ്


എടപ്പാളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യംമായി യുവാവ് പിടിയിൽ


എടപ്പാൾ:ക്രിസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ പരിശോധനയിൽ മാരക മയക്ക്മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെ എടപ്പാൾ പട്ടാമ്പി റോഡിൽ വച്ചാണ് 1.50ഗ്രാം എംഡിഎംഎ യുമായി എടപ്പാൾ പാറപ്പുറം മേലെപ്പുറത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫായിസ് എന്നയാളെ പൊന്നാനി  എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്‌തത്.ഇയാൾ മേഖലയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിനീഷിന് പുറമെ പ്രിവന്റീവ് ഓഫീസർ ഗണേശൻ,ഗ്രേഡ് പ്രിവ ഓഫീസർ എൽ ബാബു ,സിവിൽ എക്സൈസ് ഓഫീസർ മാരായ  ജറിൻ,ശരത്ത്, ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.