24 April 2024 Wednesday

കറവപ്പശുക്കൾക്കു ധാധുലവണ മിശ്രിതം വിതരണം നടത്തി

ckmnews

എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കറവ പശുക്കൾക്കും തീറ്റയും കുട്ടിതീറ്റയും നിലവിൽ നൽകി വരുന്നതിന്റെ ഭാഗമായി പശുക്കളുടെയും കിടങ്ങളുടെയും,സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി രോഗ പ്രതിരോധമരുന്നുകളടങ്ങിയ ധാധു ലവണ മിശ്രീതം വിതരണം ചെയ്തു,മൃഗ സംരക്ഷണം ഊർജിതപ്പെടുത്താനുള്ള കൂടുതൽ പദ്ധതികളുമായിമുന്നോട്ടു പോകുമെന്ന് ധാധു ലവണ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രസിഡന്റ്‌ പറഞ്ഞു,വെറ്റിനറി ഡോക്ടർ മനോജ്‌ സ്വാഗതം പറഞ്ഞു,എംഎ നജീബ് അധ്യക്ഷത വഹിച്ചു, പശുക്കളെ വളർത്തുന്ന കർഷകരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു,