23 April 2024 Tuesday

ചങ്ങരംകുളം ഹൈവേ ജനകീയ കൂട്ടായ്മ ഹോം ഗാര്‍ഡ് ചന്ദ്രനെ ആദരിച്ചു

ckmnews

ചങ്ങരംകുളം ഹൈവേ ജനകീയ കൂട്ടായ്മ ഹോം ഗാര്‍ഡ് ചന്ദ്രനെ ആദരിച്ചു

ചങ്ങരംകുളം:ഹൈവേ ജനകീയ കൂട്ടായ്മ ഹോം ഗാര്‍ഡ് ചന്ദ്രനെ ആദരിച്ചു.കൊവിഡ് പ്രതിസന്ധിയിലും ഹൈവേയിൽ ട്രാഫിക്ക് നിയന്ത്രണത്തിന് ഡ്യൂട്ടിക്ക് നിയോഗിച്ച ഹോം ഗാർഡൻ ഒതളൂർ സ്വദേശി ടി.പി ചന്ദ്രനെയാണ് ഓണത്തോടനുബന്ധിച്ച്ചങ്ങരംകുളം ഹൈവേ ജനകീയ കൂട്ടായ്മ പ്രവർത്തകർ ഷാളും 

ഓണകിറ്റും നൽകി ആദരിച്ചത്.11 വർഷമായി ഹോം ഗാർഡൻ ചന്ദ്രൻ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ട്രാഫിക്ക് ജോലിയിലുണ്ട് അഡ്വക്കറ്റ് നിയാസ് മുഹമ്മദ് ഷാൾ അണിയിച്ചു.ഐനിച്ചോട് അൽ വാദി സൂപ്പർ മാർക്കറ്റ് വെജിറ്റബിൾ സ്പോൻസർ ചെയ്ത ഓണകിറ്റും മാസ്കും ഷംസീർ മണാളത്ത് പി.ജംഷിദ് എന്നിവർ സമ്മാനിച്ചു.സലിം വലിയപറമ്പിൽ റിജാസ് പെരുമ്പാൾ മുജീബ് റമീസ് എം കെ എന്നിവരും നേതൃത്വം നൽകി.