24 April 2024 Wednesday

പെരുമ്പിലാവിൽ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

ckmnews

പെരുമ്പിലാവിൽ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍


തൃശൂര്‍: പെരുമ്പിലാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരിമ്പിലാവ് സ്വദേശി റാഷിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ചിറമനേങ്ങാട് സ്വദേശി ഗ്രീഷ്മയെന്ന റിന്‍ഷയെയാണ് കഴിഞ്ഞ ദിവസം വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


റാഷിദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് ഭാര്യയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുളള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകളുടെ മരണത്തിന് പിന്നാലെ ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ റാഷിദിനെതിരെ ആരോപണവുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദ്ദിക്കാറുണ്ടെന്നുമായിരുന്നു രക്ഷിതാക്കള്‍ മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് റാഷീദിനെ അറസ്റ്റ് ചെയ്തത്.