28 March 2024 Thursday

ക്ഷേത്ര മേൽശാന്തിക്കു നേരെ ആക്രമണം; സഹോദരന്മാർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ckmnews

ക്ഷേത്ര മേൽശാന്തിക്കു നേരെ ആക്രമണം; സഹോദരന്മാർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ


കാട്ടാക്കട ∙ ക്ഷേത്ര മേൽശാന്തിയെ ആക്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ 3 പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പേഴുംമൂട് വാവറക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ ശരത് ലാൽ(27), സഹേദരൻ ശ്യാം രാജ്(30), ലക്ഷം വീട് കോളനിയിൽ അപ്പൂസ് എന്ന് വിളിക്കുന്ന അസറുദ്ദീൻ(28) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പേഴുംമൂട് ധർമശാസ്താ ക്ഷേത്ര മേൽശാന്തി പത്മനാഭൻ പോറ്റി(34)യെ പ്രതികൾ ക്ഷേത്രത്തിനു മുന്നിൽ വച്ച് മർദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള മർദനമേറ്റ പത്മനാഭൻ പോറ്റി ചികിത്സയിലാണ്.


ശരത്തിന്റെയും ശ്യാമിന്റെയും പിതാവ് ജയചന്ദ്രൻ ഒരാഴ്ച മുൻപ് മേൽശാന്തിയുടെ വീട്ടിൽ ജോലിക്ക് എത്തി. ഇരുവരും തമ്മിൽ ജോലി സംബന്ധമായി തർക്കം ഉണ്ടായി. ഇതേ തുടർന്ന് പത്മനാഭൻ പോറ്റി ജയചന്ദ്രനെ മർദിച്ചു. മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിക്കുകയും ചെയ്തു. ഇതറിഞ്ഞ മക്കളും ഇവരുടെ സുഹൃത്തും ചേർന്ന് ഞായറാഴ്ച രാവിലെ 4 മണിയോടെ   മേൽശാന്തിയെ ക്ഷേത്രത്തിനു സമീപത്ത്  മർദിക്കുകയായിരുന്നുവെന്നു എന്ന് പൊലീസ് പറഞ്ഞു. മേൽശാന്തിയുടെ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. എസ്.ഐ.സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പേഴുംമൂട് നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.