29 March 2024 Friday

"തിരികെ 1988":പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

ckmnews

"തിരികെ 1988":പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട്  ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍-1987  -88 എസ് .എസ് .എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ "തിരികെ  1988"എന്നപേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.പരിപാടി  പൂർവ്വ വിദ്യാർത്ഥിയും  ജില്ലാ പഞ്ചായത്ത് മെമ്പറുമായ എ കെ സുബൈർ ഉദ്ഘാടനം കർമം നിർവഹിച്ചു.അകാലത്തില്‍ പൊലിഞ്ഞുപോയ നാല്   പൂർവ്വ വിദ്യാർത്ഥികളെ     ചടങ്ങില്‍ അനുസ്മരിച്ചു.ചെയർമാൻ രാജാറാം അധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥിയും  പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നിസാർ,ശിഹാബുദ്ദീൻ,ജലീൽ,ഷാഫി,ഹബീബ,റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.രാവിലെ9 മുതൽ വൈകുന്നേരം 4 വരെ നീണ്ടുനിന്ന  വൈവിധങ്ങളായ പരിപാടിയിൽ  നൂറിൽകൂടുതൽ പേർ പങ്കെടുത്തു.കൺവീനർ റംല സ്വഗതവും സജനി നന്ദിയും പറഞ്ഞു