29 March 2024 Friday

അസ്സബാഹ് കോളേജിൽ സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനവും സെമിനാറും നടന്നു

ckmnews

അസ്സബാഹ് കോളേജിൽ സൈക്കോളജി അസോസിയേഷൻ  ഉദ്ഘാടനവും സെമിനാറും നടന്നു


ചങ്ങരംകുളം:അസ്സബാഹ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അസോസിയേഷൻ  ഉദ്ഘാടനവും സെമിനാറും നടന്നു.ഔദ്യോഗിക പരിപാടി ഉദ്ഘാടനം കോളജ് മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി മുഹമ്മദുണ്ണി ഹാജി നിർവഹിച്ചു.കോളജ് പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദ് കോയ  അധ്യക്ഷത വഹിച്ചു.സൈക്കോളജി അസോസിയേഷൻ ലോഗോ പ്രകാശനം സൈക്കോളജിസ്റ്റും കരിയർ കൗൺസിലറും ആയ റിയാസ് റൂമി. നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ബൈജു, കോളജ് യൂണിയൻ ഭാരവാഹികൾ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

തുടർന്ന് "role of psychologist in changing world"  എന്ന വിഷയത്തിൽ റിയാസ് റൂമി സെഷൻ നയിച്ചു.സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് കോളജ് തല പേപ്പർ പ്രസൻ്റേഷൻ മത്സരവും നടത്തി.സൈക്കോളജി അസോസിയേഷൻ സെക്രട്ടറി ജവാഹിർ നന്ദി പറഞ്ഞു.