Entertainment
ഇൻസ്റ്റയിലെ പുതിയ റെക്കോർഡ് ലോകകപ്പ് വിജയാഘോഷ ചിത്രത്തിന്

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി അർജന്റീന നായകൻ ലയണൽ മെസിക്ക് സ്വന്തം. ലോക റെക്കോർഡിനു വേണ്ടി മാത്രം പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തെയാണ് മെസിയുടെ പോസ്റ്റ് മറികടന്നത്. ലോകകപ്പ് നേടിയതിനു ശേഷം മെസി പങ്കുവച്ച പോസ്റ്റ് നിലവിൽ 56 മില്ല്യണിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മുട്ടയെ 55.8 മില്ല്യൺ പേരാണ് ലൈക്ക് ചെയ്തത്.
ഇന്നലെ ഇതേ പോസ്റ്റ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് പഴങ്കഥ ആയത്. ആ പോസ്റ്റിന് ഇതുവരെ 41.9 മില്ല്യൺ ലൈക്കുകളുണ്ട്.