25 April 2024 Thursday

'18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല'; വിചിത്ര സത്യവാങ്മൂലവുമായി ആരോഗ്യ സർവകലാശാല

ckmnews

കൊച്ചി: 18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് ആരോഗ്യ സർവകലാശാല. മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർവകലാശാല ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിചിത്ര വിശദീകരണം.


18 വയസ് ആയത് കൊണ്ട് പക്വത ഉണ്ടാവില്ലെന്നും കൗമാരക്കാരുടെ മസ്തിഷ്കം ഈ സമയം ഘടനാപരമായി ദുർബലമായിരിക്കുമെന്നാണ് ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. കൗമാരക്കാരായ വിദ്യാർത്ഥികൾ സമ്മർദ്ദങ്ങളിൽ വീണ് പോകും. മയക്കുമരുന്ന്, സുരക്ഷിതമല്ലാത്ത ലൈംഗികത ഇവയിലേക്കും കൗമാരക്കാർ കടന്നേക്കും. 25 വയസിൽ മാത്രമാണ് ശാസ്ത്രീയമായി ബുദ്ധി വികാസം പൂർണ്ണമാകുകയുള്ളൂ. വീട്ടിൽ പോലും ഇല്ലാത്ത പൂർണ്ണ സ്വാതന്ത്ര്യം ഹോസ്റ്റലിൽ നൽകാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.