Kannur
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു, കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

കണ്ണൂർ : സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.