18 April 2024 Thursday

കോഴിക്കോട് ഫറോക്കിൽ ഒമ്പതാംക്ലാസ് വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു; അപകടം പരീക്ഷയ്ക്ക് പോകുന്നതിനിടെ

ckmnews

ഫറോക്ക് (കോഴിക്കോട്): പരീക്ഷയ്ക്ക് പോകുന്നതിനിടെ സ്കൂൾ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അക്ഷയ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.