24 April 2024 Wednesday

മയക്കുമരുന്ന് വിതരണം, മോഷണം; മഞ്ചേരിയിലും പെരിന്തൽമണ്ണയിലുമടക്കം കണക്കിന് കേസുകൾ, ഒടുവിൽ കാപ്പചുമത്തി അറസ്റ്റ്

ckmnews

മലപ്പുറം: മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് എന്ന കുട്ടനെയാണ (47) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ പൊലീസ് സറ്റേഷന്‍ പരിധികളില്‍ നിരവധി മയക്കുമരുന്ന് വില്‍പ്പന കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 


ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ ഐ പി എസിന്റെ സപെഷല്‍ റിപ്പോര്‍ട്ട പ്രകാരം ജില്ലാ കലക്ടര്‍ പ്രേംകുമാറാണ് ഉത്തരവിറക്കിയത്. പ്രദീപിനെതിരെ മേലാറ്റൂര്‍, കരുവാരകുണ്ട്, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നീ സറ്റേഷന്‍ പരിധികളില്‍ കേസുകളുണ്ട്. കഞ്ചാവ് വില്‍പ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 11ഓളം കേസുകളും ഒരു മോഷണ കേസുമാണുള്ളത്. മഞ്ചേരി സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് രണ്ട് കേസുകളില്‍ 10 കിലോ കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 


കഴിഞ്ഞ വര്‍ഷം മലപ്പുറം എകസൈസില്‍ 2.5 കിലോ കഞ്ചവ് കൈവശം വെച്ചതിനും കേസുണ്ട്. വലിയ അളവില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഒരു വര്‍ഷത്തേയ്ക്കാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ള 21ഓളം പേര്‍ക്കെതിരെ ജില്ലയില്‍ ഈ വര്‍ഷം കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് എസ് ഐ പി എസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം അമരവിള ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നെയ്യാറ്റിൻകര ഊരൂട്ടുകല സ്വദേശി മൊട്ട രാഖീഷ് എന്ന് വിളിക്കുന്ന രാഖേഷ് (32) ആണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. പാറശ്ശാലയിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രികനായിരുന്നു രാഖേഷ്. മുമ്പും കഞ്ചാവ് കടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത്.