20 April 2024 Saturday

ചങ്ങരംകുളം സാംസ്കാരിക സമിതി വന്യം വിവേക്‌ ചന്ദ്രൻ്റെ കഥാസമാഹാരം ചർച്ച ചെയ്തു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി വന്യം വിവേക്‌ ചന്ദ്രൻ്റെ കഥാസമാഹാരം ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്കാരിക സമിതിയുടെ പ്രതിവാര ചർച്ചയിൽ സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.സൈബർ യുഗത്തിൽ സാമൂഹികമായി ഒറ്റപ്പെടുന്ന മനുഷ്യനിലേക്ക്‌ വന്യത ചേക്കേറുന്നതിൻ്റ ഭീഷണചിത്രങ്ങൾ ഈ കഥകളിൽ കാണാമെന്ന് ആമുഖത്തിൽ അഭിപ്രായപ്പെട്ടു.എം എം ബഷീർ മോഡറേറ്ററായി സിഎംബാലാമണി ടീച്ചർ ആശംസകൾ അറിയിച്ചു.ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം എന്ന പുസ്തകം കെവി ശശീന്ദ്രൻ പരിചയപ്പെടുത്തി.