29 March 2024 Friday

അർജന്റീനയുടെ വിജയം ആഘോഷമാക്കി ആരാധകർ

ckmnews


ചങ്ങരംകുളം : നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിന്റെ മണ്ണിൽ അർജന്റീന നേടിയ വിജയം ആഘോഷമാക്കുകയാണ്  ആരാധകർ.ഖത്തറിന്റെ മണ്ണിൽ സൗദ്യ അറേബ്യയോട് ആദ്യ കളിയിൽ തന്നെ പരാജയം ഏറ്റ് വാങ്ങിയ അർജന്റീനക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ജില്ലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീനയുടെ ഓരോ ജയവും ആരവങ്ങളോടെയാണ് ഫുട്ബോൾ ആരാധകർ ആഘോഷമാക്കിയത്

ബ്രസീൽ,ജർമ്മനി,സ്പെയിൻ,ഇംഗ്ളണ്ട്,പോർച്ചുഗൽ,ക്രോയേഷ്യ തുടങ്ങിയ ലോകപ്പിൽ പ്രതീക്ഷ അർപ്പിച്ച ടീമുകൾ ഓരോന്നും കൊഴിഞ്ഞ് പോകുമ്പോഴും അർജന്റീനയുടെ ആരാധകർ പ്രതീക്ഷ കൈവിടാതെ ലോകകപ്പ് സ്വപ്നം നെഞ്ചിലേറ്റി കാത്തിരുന്നു

ഒടുവിൽ ലോക ചാമ്പ്യർമാർ ആയിരുന്ന ഫ്രാൻസിനോട് വിജയിച്ച് മെസ്സി എന്ന ഫുട്ബോൾ ലോകത്തിന്റെ ആവേശം ലോകകപ്പിൽ മുത്തമിട്ടപ്പോൾ ലോകം മുഴുവൻ അർജന്റീനക്കായി  ആഘോഷം തുടങ്ങിയിരുന്നു

ജില്ലയിലെ ക്ളബ്ബുകളും,സ്ഥാപനങ്ങളും മറ്റു പൊതു ഇടങ്ങളും വലിയ സ്ക്രീനുകൾ ഒരുക്കി ഫുട്ബോൾ ആരാധകൾ ഫൈനൽ മത്സരം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു

പതിവിൽ നിന്ന് വിത്യസ്ഥമായി ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർ ഒഴുകിയെത്തിയതും ഇത്തവണ വേറിട്ട കാഴ്ചയായി അർജന്റീന വിജയം നേടിയതോടെ ശ്വാസം അടക്കി പിടിച്ച് കളി കണ്ടിറങ്ങിയ ആരാധകർ പടക്കം പൊട്ടിച്ചും ആരവങ്ങൾ മുഴക്കിയും റോഡിലേക്കിറങ്ങി പലയിടത്തും ആരാധകർ തമ്മിലുള്ള വെല്ലുവിളികൾ വാക്കേറ്റത്തിലെത്തിയെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല ബെറ്റുകളും രസകരമായ വാതുവെപ്പുകളും മത്സരത്തിലുടനീളം ആവേശം നിറഞ്ഞതായിരുന്നു 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെസ്സി എന്ന കപ്പിത്താനെ മുന്നിൽ നിർത്തി അർജന്റീന ലോകകപ്പിൽ മുത്തമിട്ടതോടെ  ആവേശം  അടങ്ങാത്ത ആരാധകർ ഇപ്പോഴും ആഘോഷത്തിമർപ്പിലാണ്