20 April 2024 Saturday

വട്ടംകുളം പഞ്ചായത്തിൽ ചർമ മുഴക്കുള്ള പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ckmnews



എടപ്പാൾ:കേരള വെറ്റിനറി വകുപ്പിന്റെയും, വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ മൃഗചികിത്സ കേന്ദ്ര ത്തിന്റെയും ആഭിമുഖ്യത്തിൽ പശുക്കളിൽ കാണുന്ന ചർമ മുഴകൾക്കും പ്രതിരോധത്തിനായുമുള്ള കുത്തിവെപ്പുകൾക്കു തുടക്കമായ.വാർഡുകൾ  കേന്ദ്രീകരിച്ചു മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി എംകെ മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവർത്തനം.അവശരായ പശുക്കളെ എഴുന്നേൽപിക്കാനുള്ള

സംവിധാനങ്ങൾ അടക്കം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ ഒരുക്കിയിട്ടുണ്ട്.താമസിയാതെ മൃഗങ്ങളുടെ സർജറി കൂടി നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.മികച്ച രീതിയിൽ മൃഗങ്ങൾക്കുള്ള ചികിത്സക്ക് ഡോക്ടർ മനോജ്‌ നേതൃത്വം നൽകും. പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ പദ്ധതി ഉദ്ഘാടനം ചെയ്തു,പത്തിൽ അഷ്‌റഫ്‌, എംകെ മുഹമ്മദ് മറ്റു ക്ഷീര കർഷകരും ചടങ്ങിൽ  പങ്കെടുത്തു