19 April 2024 Friday

ഉംറ നിർവഹിക്കാൻ പോയ ചങ്ങരംകുളം പള്ളിക്കര സ്വദേശി മദീനയിൽ മരിച്ചു

ckmnews

ഉംറ നിർവഹിക്കാൻ പോയ ചങ്ങരംകുളം പള്ളിക്കര സ്വദേശി മദീനയിൽ മരിച്ചു


ചങ്ങരംകുളം:ഉംറ നിർവഹിക്കാനായി സൗദ്യയിലേക്ക് പോയ പള്ളിക്കര സ്വദേശി മദീനയിൽ മരിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശി പി നസീർ കോയ തങ്ങൾ ആണ് മദീനയിൽ മരിച്ചത്.ചങ്ങരംകുളം ടൗൺ മസ്ജിദിന് മുന്നിലെ തങ്ങൾസ് കളക്ഷൻ ഉടമയായ നസീർ ചങ്ങരംകുളം മേഖലയിലെ മുസ്ലിംലീഗിന്റെ സജീവ സാന്നിദ്ധ്യമാണ്.മുൻ പ്രവാസി ആയിരുന്ന നസീർ   ബഹ്റിൻ കെഎംസിസി പ്രവർത്തകനും,നന്നംമുക്ക് പഞ്ചായത്ത് യൂത്ത്ലീഗ് മുൻഭാരവാഹിയും പള്ളിക്കര എം ഐ മദ്രസ്സ OSF, SYS, സമസ്ത എന്നിവയുടെ സജീവ പ്രവർത്തകനുമാണ്.