20 April 2024 Saturday

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

ckmnews

ഓണാഘോഷവും  ഓണകിറ്റ് വിതരണവും നടത്തി


ചങ്ങരംകുളം:നന്നംമുക്ക് സിൽവർസ്റ്റാർ  ക്ലബ്ബിന്റെ  ഓണാഘോഷവും  ഓണകിറ്റ്  വിതരണവും ക്ലബ്‌ പരിസരത്ത് വെച്ച്  നടന്നു.കോവിഡിന്റെ  പശ്ചാത്തലത്തിൽ  വളരെ 

ലളിതമായി നടന്ന ചടങ്ങില്‍ ക്ലബ്‌  സെക്രട്ടറി ഷെബീർ കെഐ സ്വാഗതം  പറയുകയും  പ്രസിഡന്റ്‌  വിഎം  സിദ്ധിഖ്  അധ്യക്ഷത  വഹിക്കുകയും ചെയ്തു.ഡോക്ടർ  മുഹ്സിൻ  കെഎം (MBBS  DCH ) ഉത്ഘാടനം  ചെയ്തു.ക്ലബ്‌  വൈസ്  പ്രസിഡന്റ്‌  കെഎം  യാസർ  ജിസിസി  പ്രതിനിധി കാളായ  കെഎം താഹിർ ആദിൽ  സിഎ എന്നിവർ ആശസകൾ നേർന്നു  ജിസിസി  പ്രതിനിധി എവി ബഷീർ  ക്ലബ്ബിന്റെ  സ്നേഹോപഹാരം  DR  മുഹ്സിന്  സമ്മാനിച്ചു  പച്ചക്കറി  കിറ്റിന്റെ  ഉത്ഘാടനംജിസിസി  പ്രതിനിധി   സിജിൽ ചന്ദ്രനും നിർവഹിച്ചു സിൽവർ സ്റ്റാർ ക്ലബ്‌ ഖജാൻജി  ഹർഷദ് കെ നന്ദി  പറഞ്ഞു