28 March 2024 Thursday

ജില്ലാ സ്പോട്സ് യോഗാ ചാമ്പ്യന്‍ഷിപ്പില്‍ ആര്യാസ് സ്കൂള്‍ ഓഫ് യോഗ ചങ്ങരംകുളം ഓവറോള്‍ ചാമ്പ്യന്‍മാര്‍

ckmnews

ജില്ലാ സ്പോട്സ്‌ യോഗാ ചാമ്പ്യൻഷിപ്പിൽ ആര്യാ'സ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളം ഓവർ റോൾ ചാമ്പ്യൻമാർ


ചങ്ങരംകുളം:2020 ആഗസ്റ്റ് 29 '30 തിയ്യതികളിൽ കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള കേരളാ യോഗാ അസോസിയേഷന്റെ മലപ്പുറം ജില്ലാ സ്പോട്സ് യോഗ ചാമ്പ്യൻഷിപ്പ് ഓൺലൈനിൽ നടന്നു.സമാപന സമ്മേളനം കേരള ചാമ്പ്യൻഷിപ്പ് കോഡിനേറ്റർ ബാലകൃഷ്ണസ്വാമി പിണറായി ഉത്ഘാടനം ചെയ്‌തു.വാസുണ്ണി സ്വാഗതവും ശശീധരൻ പോട്ടുർ അധ്യക്ഷനുമായി.ചടങ്ങിൽ യോഗാ അസോസിയേഷൻ രക്ഷാധികാരി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി.ആലങ്കോട് സുരേഷ് കുഞ്ഞി മെയ്തിൻ കുട്ടി,ഹരിഹരൻ കാസർഗോഡ്,എന്നിവർ ആശംസയും നിഖിൽ നന്ദിയും പറഞ്ഞു.84 പോയി ന്റ് നേടി ആര്യാ'സ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളം ഓവർ റോൾ ചാമ്പ്യൻമാരായി.34 പോയിന്റ് നേടി ബോദിധർമ്മ പൊന്നാനി രണ്ടാം / സ്ഥാനവും 22 പോയിന്റ് നേടി ഐ എസ് കെ പുലാമന്തോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 8 വയസ്സ് മുതൽ 85 വയസ്സ് വരെ പ്രായമുള്ള നൂറോളം പേർ  മത്സരത്തിൽ പങ്കെടുത്തു.