19 April 2024 Friday

കോൺഗ്രസ് കടവല്ലൂർ പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ckmnews

കോൺഗ്രസ് കടവല്ലൂർ പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


പെരുമ്പിലാവ് :ജനജീവതത്തിന് ഭീഷിണിയായ ഒരിക്കാൽ കുന്ന് വിബി ക്രഷർ യൂണിറ്റിന്റെ  ലൈസൻസും , കരിങ്കൽ ക്വാറിക്കു നല്കിയ  എൻ. ഒ.സി യും കടവല്ലൂർ പഞ്ചായത്ത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.ധർണ്ണക്കു ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നല്കി.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി അധികാര പരിധിയിലെ ജനങ്ങൾക്ക് ഭീഷിണിയാകുന്ന പ്രവർത്തനങ്ങൾക്ക് അനുമതി റദ്ദ് ചെയ്യാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരമുണ്ട്. അങ്ങിനെ റദ്ദ് ചെയ്യാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകാത്തത് ജനകീയ ഭരണ സമിതി നല്കിയ ഹർജിയിൽ ഹൈക്കോടതിയിൽ ക്രഷർ മുതലാളിക്ക് അനുകൂലമാകാൻ വിധിയുണ്ടാകാനാണ്.ഇത്തരം നടപടി സംസ്ഥാന അടിസ്ഥാനത്തിൽ സി.പി.എം.നേതൃത്വം ക്വാറി - ക്രഷർ മാഫിയയും ആയി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നത് എന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി പറഞ്ഞു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശമംഗലം പഞ്ചായത്ത് മെമ്പർ ഷാനവാസ് ചേലക്കര മുഖ്യപ്രഭാഷണം നടത്തി.കെ.കമറുദ്ദീൻ . കെ.കെ. റസാഖ്, നാസർ കല്ലായി, ശ്യാംജിത രാജൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.പെരുമ്പിലാവിൽ നിന്ന് തുടങ്ങിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ  പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു. മാർച്ചിന് പി.കെ. ദേവദാസ്., മഹേഷ് എം.എം, അഫ്സൽ ടി.എം., പഞ്ചായത്ത് മെമ്പർമാരായ ഹക്കീം എം.എച്ച് , നാസർ, നിഷ അരേകത്ത് , മണ്ഡലം ഭാരവാഹികളായ കെ.വാസുദേവൻ,പി.എ.റസാഖ്, പി.എ. മുഹമദാലി, ദീപൻ പാതാക്കര തുടങ്ങിയവർ നേതൃത്വം നല്കി.