20 April 2024 Saturday

കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

ckmnews

കൊച്ചിയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ


കൊച്ചി∙ കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.


കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിനു സമീപത്തെ വീട്ടിൽ പൊലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടികൂടിയത്.