25 April 2024 Thursday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഫ്രൂട്ട്സ് ഡേ ആഘോഷിച്ചു

ckmnews

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഫ്രൂട്ട്സ് ഡേ ആഘോഷിച്ചു


ചങ്ങരംകുളം:കടവല്ലൂർ  കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ഫ്രൂട്ട്സ് ഡേ ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു ഉദ്ഘാടനം ചെയ്തു.കിൻഡർ ഗാർഡൻ വിഭാഗത്തിലെ കൊച്ചുകുട്ടികൾ ഭവനങ്ങളിൽ നിന്ന്  വിവിധതരം ഫ്രൂട്ട്സുകൾ  സ്കൂളിൽ എത്തിച്ചു.പഴങ്ങളുടെ പ്രാധാന്യം, അവയുടെ ഉത്ഭവം, വിവിധ പഴങ്ങളുടെ പോഷകമൂല്യങ്ങൾ എന്നിവ അറിയുന്നതിനാണ് ദിനാചരണം സംഘടിപ്പിച്ചത്. പഴങ്ങളുടെ വൈവിധ്യവും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങളും മനസ്സിലാക്കണമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.വിദ്യാർത്ഥികൾ അവരവരുടെ ഫ്രൂട്ട്സുകൾ മറ്റുള്ള വിദ്യാർത്ഥികളുമായി പങ്കിട്ടത് വേറിട്ട കാഴ്ചയായി.പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ പ്രിൻസിപ്പാൾ ലിനി ഷിബു, കിൻഡർ ഗാർഡൻ അധ്യാപകരായ റിമ,ജംഷിദ, ഹാജിറ എന്നിവർ നേതൃത്വം നൽകി