23 April 2024 Tuesday

തൊഴിൽ സഭ, നടുവട്ടം ക്ലസ്റ്റർ യോഗം ചേർന്നു

ckmnews

തൊഴിൽ സഭ, നടുവട്ടം ക്ലസ്റ്റർ യോഗം ചേർന്നു


എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടുവട്ടം മദ്രസ ഹാളിൽ  ചേർന്നു,പുതിയ സരംഭക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടത്തിവരുന്ന തൊഴിൽ സഭയുടെ ഭാഗമായിട്ടാണ് ഇത്തരം സഭ ചേരുന്നത്,യുവതീ യുവാക്കൾ, (അഭ്യസ്ഥ വിദ്യരും, അല്ലാത്തവരും) അവരുടെ ആശങ്കയുടെ മാനസികാവസ്ഥ,മറികടന്നു ഏതൊരു സംരംഭവും നമുക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസവും,ധൈര്യവും വളർത്തിയെടുത്തു മുന്നിട്ടിറങ്ങിയാൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് സ്വ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് ഉദ്ഘടാന പ്രസംഗത്തിൽ ഇബ്രാഹിം മുതൂർ, (ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗ്രാമ പഞ്ചായത്ത്‌ )പറഞ്ഞു,

മലപ്പുറം ജില്ലയിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന രംഗത്ത് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വട്ടംകുളം പഞ്ചായത്ത്‌ ഇനിയും മുന്നേറി ഒന്നാം സ്ഥാനത്തെത്തു ന്നതിന്നായി ദീർഘ വീക്ഷണത്തോടെയുള്ള സേവനം ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും, അഭ്യസ്തവിദ്യരും അല്ലാ ത്തവരുമായ യുവതീ യുവാക്കൾക്കു വികസന നൈപുണ്യം നൽകാൻ പഞ്ചായത്തിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പാക്കുമെന്ന് പഞ്ചായത്ത്‌പ്രസിഡന്റ്‌ അദ്ധ്യക്ഷ പ്രസംഗത്തിൽ സഭയിൽ പറഞ്ഞു,കമ്പ്യൂട്ടർ പരിശീലനത്തിലൂടെ നൈപുണ്യം നേടുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കാമെന്നു ജിടെക് കംപ്യൂട്ടർ സെന്റർ മേധാവി, അക്‌ബർ മാണൂർ, തന്റെ സംരംഭക വിജയം വിശദീകാരണത്തിന്നിടയിൽ തൊഴിൽ അ ന്വേഷകാരോട് സഭയിൽ പറഞ്ഞു,ഗ്രാമങ്ങളിലെ വീടിന്റെ പരിസരങ്ങളിൽ തന്നെ വളർത്താൻ കഴിയുന്ന, പച്ചമുളക്, കൂവ്വ, പോലോത്ത കാർഷിക വിളകളിൽനിന്ന് ലഭിക്കുന്ന ഫലങ്ങളെ വൈവിധ്യമാർന്ന പ്രോഡക്ടുകൾ ആക്കി നിർമിച്ചു വിപണനം നടത്താമെന്നും, തന്റെ വിപണന അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് ജയശ്രീ വിശദീകരിച്ചു,മെമ്പർ ഫസീല സജീബ് സ്വാഗതം പറഞ്ഞ വേദിയിൽ, ma നജീബ് (വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )വ്യവസായ വകുപ്പ് ഇന്റേൺ അമൃത, cds പ്രസിഡന്റ്‌ കരത്യയനി എന്നിവർ ആശംസകളർപ്പിച്ചു, ഗ്രൂപ്പ് ചർച്ചകൾ ഗിരീഷ് മാസ്റ്റർ ,

വിപിൻ, ഗിരീഷ്,മുജീബ് അഹമ്മദ് മുതൂർ എന്നിവരും സംബന്ധിച്ചു..