19 April 2024 Friday

ഫോർബ്സ് പട്ടിക: മലയാളികൾക്ക് അഭിമാനം, മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ റോഷാക്കും ന്നാ താൻ കേസ് കൊടും

ckmnews

കൊവിഡ് മഹാമാരി കാലം ഏറ്റവും കൂടുതൽ ബാധിച്ച മേഖല ഫിലിം ഇന്റസ്ട്രിയാണ്.  മലയാളം ഉൾപ്പടെയുള്ള സിനിമകൾ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയിൽ പിടിച്ചു നിന്നു. കൊവിഡ് കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയ കാഴ്ചയാണ് ഈ വർഷം ലോക ജനത കണ്ടത്. വിവിധ ഭാ​ഷകളിലായി ഇറങ്ങിയത് ഒരുപിടി മികച്ച സിനിമകൾ. അക്കൂട്ടത്തിൽ മലയാളം ഒട്ടും പുറകിലല്ല എന്നതാണ് വാസ്തവം. ഒട്ടേറെ മികച്ച സിനിമകളാണ് മലയാളത്തിൽ ഈ വർഷം റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ് മാസിക.


ഫോർബ്സ് പട്ടികയിൽ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ 'റോഷാക്കും' കു‍ഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊടും' ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. കുഞ്ചാക്കോ വേറിട്ട ​ഗെറ്റപ്പിൽ എത്തിയ ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.

രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്റെ ​ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ​ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ​ഗം​ഗുഭായ്, പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എ​ഗൈൻസ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങൾ.