29 March 2024 Friday

മത്സ്യ കൃഷിയില്‍ വിജയം കൊയ്യാന്‍ അതിനൂതന സംവിധാനങ്ങളുമായി യുവാക്കള്‍

ckmnews

മത്സ്യ കൃഷിയില്‍ വിജയം കൊയ്യാന്‍ അതിനൂതന സംവിധാനങ്ങളുമായി യുവാക്കള്‍


ചങ്ങരംകുളം:ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരിക്ക് മുന്നില്‍ അതിജീവനത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക്കയാണ് നരണിപ്പുഴയിലെ ഏതാനും യുവാക്കള്‍.ന്യൂതന മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യ കൃഷിയില്‍ വിജയം കൊയ്യാനാണ് നരണിപ്പുഴയിലെ കടവ് കൂട്ടായ്മയുടെ യുവാക്കള്‍ ഒരുങ്ങുന്നത്.മൽസ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന കൂട്  മൽസ്യകൃഷിയുടെ ചുവടുറപ്പിച്ചാണ് യുവാക്കളുടെ മത്സ്യ കൃഷി ഒരുങ്ങിയത്.കൂട് മൽസ്യകൃഷിയുടെ ഒരു യൂണിറ്റാണ് പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചത്. ഏകദേശം അയ്യായിരത്തോളം തിലോപ്പിയ മൽസ്യ കുഞ്ഞുങ്ങളെ കൂട്ടിൽ നിക്ഷേപിച്ചാണ് യുവാക്കള്‍ മൽസ്യകൃഷിക്ക് തുടക്കം കുറിക്കുന്നത്.ഇരുമ്പിന്റെ ഒരു കുടും, വലിയ ഡ്രമ്മുകളും വലയും ഇരുമ്പു ഫ്രെയിമുകളും അടങ്ങിയതാണ് ഈ നൂതന മൽസ്യകൃഷി സമ്പ്രദായം.പല പ്രദേശങ്ങളിലും വിജയം കണ്ട മൽസ്യകൃഷി രീതിയാണ് നരണിപ്പുഴയിൽ യുവാക്കളുടെ ശ്രമഫലമായി ഉയർന്നത്. എകദേശം 20 അഴി താഴ്ചയുള്ള ഭാഗത്താണ് ന്യൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍  കൂടൊരുക്കിയത്.നരണിപ്പുഴ സ്വദേശികളായ അനസ്,ജിബിന്‍,അക്ബര്‍,വിഷ്ണു,നിഷാദ്,ആദര്‍ശ് എന്നിവരാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.