19 April 2024 Friday

ബുസ്കെറ്റ്സ് വിരമിച്ചു

ckmnews

മഡ്രിഡ്∙ സ്പെയിൻ മധ്യനിരയിലെ വിശ്വസ്തൻ സെർജിയോ ബുസ്കെറ്റ്സ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു. ഖത്തർ ലോകകപ്പിന്റെ പ്രീക്വാട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് സ്പെയിൻ പുറത്തായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടീം നായകൻ കൂടിയായ ബുസ്കെറ്റ്സിന്റെ വിരമിക്കൽ പ്രഖ്യാപനം. 2010 ലോകകപ്പിലും 2012 യൂറോ കപ്പിലും സ്പെയിൻ ചാംപ്യന്മാരാകുമ്പോൾ ബുസ്കെറ്റ്സ് ടീമിലുണ്ടായിരുന്നു. 34 വയസ്സുകാരനായ ബുസ്കെറ്റ്സ് 15 വർഷം കൊണ്ട് 143 മത്സരങ്ങളിൽ സ്പാനിഷ് ജഴ്സിയണിഞ്ഞു.