28 March 2024 Thursday

പൊന്നാനിയിലെകപ്പൽ ടെർമിനൽ:ഉന്നത ഉദ്യോഗസ്ഥസംഘം പദ്ധതി പ്രദേശം സന്ദർശിച്ചു

ckmnews

പൊന്നാനിയിലെകപ്പൽ ടെർമിനൽ:ഉന്നത ഉദ്യോഗസ്ഥസംഘം പദ്ധതി പ്രദേശം സന്ദർശിച്ചു


പൊന്നാനിയുടെ സമഗ്ര വികസനത്തിൽ

വലിയ പങ്കു നിർവഹിക്കാൻ കഴിയുന്ന

കപ്പൽ ടെർമിനൽ നിർമിക്കുന്നതിന്

വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട്ട്

15 ദിവസത്തിനകം സർക്കാറിന് മുന്നിൽ 

സമർപ്പിക്കും.150 മീറ്റർ നീളത്തിലാണ്

കപ്പൽ ടെർമിനൽ നിർമിക്കാൻ

ഉദ്ദേശിക്കുന്നത്.പുതിയ ജങ്കാർ ജെട്ടി

മുതൽ കനോലി കനാൽ വന്നു ചേരുന്ന

ഭാഗത്താണ് കപ്പൽ ടെർമിനൽ

നിർമിക്കുക.ചരക്ക് കപ്പലുകളും

യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ 13 മീറ്റർ വരെ 

ആഴം  ഉറപ്പാക്കുകയും ചെയ്യും.പി. നന്ദകുമാർ എംഎൽഎ സർക്കാറിന്

മുന്നിൽ നിർദേശിച്ച പ്രപ്പോസലിന്റെ

ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥ സംഘം

പ്രസ്തുത സ്ഥലം സന്ദർശിച്ചത്.കോഴിക്കോട് പോർട്ട് ഓഫീസർ

ക്യാപ്റ്റൻ അശ്വിൻ പ്രതാപ്,സെന്റർ ഫോർ മാനേജ്മെന്റ്

ഡെവലപ്പ്മെന്റ് (സി.എം.ഡി)

അസോസിയേറ്റ് പ്രൊഫസർമാരായ

റിയാസ് കെ ബഷീർ,ജ്യോതിരാജ്,സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ് വി.വി,മുൻ നഗരസഭ ചെയർമാൻ

സി.പി. മുഹമ്മദ്‌ കുഞ്ഞി,സിപിഐഎം ഏരിയാ സെക്രട്ടറി

അഡ്വ. പികെ. ഖലീമുദ്ധീൻ,മൽസ്യ തൊഴിലാളി യൂണിയൻ (സിഐടിയു)

ജില്ലാ സെക്രട്ടറി  റഹീം  എന്നിവരും

ഉണ്ടായിരുന്നു