25 April 2024 Thursday

ചങ്ങരംകുളം പാലിയേറ്റീവ് കെയര്‍ ക്ളിനിക്കിന് ഓക്സിജന്‍ സിലിണ്ടറും എയര്‍ബെഡും സമ്മാനിച്ചു

ckmnews

ചങ്ങരംകുളം പാലിയേറ്റീവ് കെയര്‍ ക്ളിനിക്കിന് ഓക്സിജന്‍ സിലിണ്ടറും എയര്‍ബെഡും സമ്മാനിച്ചു


ചങ്ങരംകുളം:വളയംകുളം എം.വി.എം ഹയർ സെക്കന്ററി സ്കൂൾ 2009 ബാച്ച് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിന് ഒരു ഓക്സിജൻ സിലിണ്ടറും രണ്ട് എയർ ബെഡ്ഡും സംഭാവനയായി നല്കി.അരുൺ മംഗലത്ത്,ഷക്കീർ എന്നിവരിൽ നിന്നും കാരുണ്യം ഭാരവാഹികളായ പി.പി.എം.അഷറഫ്, കുഞ്ഞിമുഹമ്മത് പന്താവൂർ ,കെ.എം.മുകുന്ദൻ, സുഹൈർ എറവറാംകുന്ന് എന്നിവർ ഏറ്റുവാങ്ങി.