20 April 2024 Saturday

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു വട്ടംകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

ckmnews


എടപ്പാൾ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു  വട്ടംകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ്  നടുവട്ടത്ത് തട്ടുകട പൊളിച്ച് നീക്കാൻ നടപടി ഉണ്ടായതെന്നാരോപിച്ചായിരുന്നുപ്രതിഷേധ മാർച്ച്. അഡ്വക്കറ്റ് എം ബി ഫൈസൽ ഉദ്ഘാടനം ചെയ്തു. സി രാഘവൻ അധ്യക്ഷത വഹിച്ചു. എം എ നവാബ്, പ്രവീൺ, കെ വി കുമാരൻ, എം മുരളീധരൻ എന്നിവർ പ്രസംഗിച്ചു.