29 March 2024 Friday

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം: തൃശ്ശൂരില്‍ രണ്ടു കൗമാരകാര്‍ക്ക് ദാരുണാന്ത്യം

ckmnews

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടു കുട്ടികൾ വീണു മരിച്ചു. തൃശൂർ കൊരട്ടിയിലാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരവെ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.


രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്ന് ഇവർ ചാടിയിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.


മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂർ ഭാഗത്തേക്ക് പോയിരുന്നത്. ഇതിൽ ഏത് ട്രെയിനിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോൾ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദ്യാർഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.