25 April 2024 Thursday

വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ചങ്ങരംകുളത്ത് ചായമാക്കാനി സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിചങ്ങരംകുളത്ത് സംഘടിപ്പിച്ച ചായമാക്കാനി  ശ്രദ്ധേയമായി.വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളന പ്രചാരണാർത്ഥമാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ചായമാക്കാനി ഒരുക്കിയത്.പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചായയും കുടിച്ച് അൽപം കുശലം പറഞ്ഞിരിക്കാം എന്ന പേരിൽ നാടൻ ശൈലിയിൽ ചായമക്കാനി ഒരുക്കിയത്. വെൽഫെയർ പാർട്ടിയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് നസീറ ബാനു ഉദ്ഘാടനം ചെയ്തു.പാർട്ടി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു കുശലം പറഞ്ഞും ചായകുടിച്ചുമാണ്പിരിഞ്ഞത്.ഡിസംബർ 27 28 2 തീയതികളിലായി മലപ്പുറത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്