19 April 2024 Friday

കുന്നംകുളം കേച്ചേരിയില്‍ ബസ് യാത്രക്കിടെ വയോധികയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു

ckmnews



കുന്നംകുളം: തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്ക്

വരികയായിരുന്ന ബസ്സിൽ യാത്രചെയ്തിരുന്ന വയോധികയുടെ മാല പൊട്ടിച്ചു.  ബ്രഹ്മകുളം ചിറ്റാട്ടുകര മടപ്പറമ്പിൽ വീട്ടിൽ  മല്ലിക (72) യുടെ മാലയാണ് തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്കുള്ള യാത്രയ്ക്കിടെ കേച്ചേരി എരനല്ലൂരിൽ വെച്ച്  അജ്ഞാതൻ പൊട്ടിച്ചെടുത്തത്.

ഇന്നലെ രാത്രി 7 മണിക്ക് ആണ് സംഭവം.

തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഖിൽ ബസ്സിലാണ് മോഷണം നടന്നത്. മൂന്നര പവനോളം തൂക്കം വരുന്ന മാല വലിച്ചു പൊട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാൻ മല്ലിക്കയ്ക്ക് സാധിച്ചില്ല.  സംഭവം അറിഞ്ഞതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷന് മുൻപിൽ ബസ് തടഞ്ഞ് നിർത്തി പ്രിൻസിപ്പൽ എസ് ഐ രാജീവ്, അഡിഷണൽ എസ്ഐ മണികണ്ഠൻ,  ജൂനിയർ എസ് ഐ നിതിൻ,  സിവിൽ പോലീസ് ഓഫീസർ ഗകേഷ്,  ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ്സും  ബസ്സിലെ യാത്രക്കാരെയും പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല.