20 April 2024 Saturday

മലപ്പുറത്ത് വൻ ലഹരിവേട്ട 203 ഗ്രാം ക്രിസ്റ്റൽ MDMA യുമായി യുവാവ് പിടിയിൽ പിടിച്ചെടുത്തത് വിപണിയിൽ ഒരു കോടിയോളം രൂപ വില വരുന്ന വീര്യം കൂടിയ മയക്ക്മരുന്ന്

ckmnews

മലപ്പുറത്ത് വൻ ലഹരിവേട്ട 

203 ഗ്രാം ക്രിസ്റ്റൽ MDMA യുമായി യുവാവ് പിടിയിൽ


പിടിച്ചെടുത്തത് വിപണിയിൽ ഒരു കോടിയോളം രൂപ വില വരുന്ന വീര്യം കൂടിയ മയക്ക്മരുന്ന് 


മലപ്പുറത്ത് വൻ ലഹരിവേട്ട ഒരു കോടി വില വരുന്ന  MDMA ലഹരിമരുന്നുമായി  കാസറഗോഡ് സ്വേദേശി പിടിയില്‍.കാസറഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെയാണ് ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ MDMA യുമായി മലപ്പുറം  ഡിവൈഎസ്പി അബ്ദുൽ ബഷീർ,    മലപ്പുറം സി.ഐ.  ജോബി തോമസ് , എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്ഐ നിധിൻ മലപ്പുറം കോട്ടക്കുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരില്‍ നിന്നും ബസിൽ  പ്രത്യേക കാരിയര്‍മാര്‍ മുഖേന ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന്  ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  മലപ്പുറം ടൗണിലും പരിസരങ്ങളിലും  നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച   203 ഗ്രാം എംഡിഎംഎ യുമായി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ആഡംബര കാറിലും ബസ്സിലുമായി എംഡിഎംഎ   മയക്കുമരുന്ന് വടക്കൻ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതായും മുന്‍പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക്  ലഹരിമരുന്ന് കടത്തിയതായും വ്യക്തമായിട്ടുണ്ട്.മയക്കുമരുന്നിന്‍റെ   ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്  വരികയാണെന്നും  മലപ്പുറം സിഐ ജോബി തോമസ് അറിയിച്ചു. പ്രതിയെ നാളെ ജുഡീഷ്യേറ്റ് മുമ്പാകെ ഹാജരാക്കും.മലപ്പുറം എസ്ഐ നിധിൻ , ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ , മുഹമ്മദ്‌ സലീം പൂവത്തി,ആർ ഷഹേഷ്. ജസീർ കെകെ, സിറാജ്ജുദ്ധീൻ കെ, സുബീഷ്, വിപിൻ എന്നിവരടങ്ങുന്ന   സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.നടപടിക്രമങ്ങൾക്ക് ഏറനാട് തഹസിൽദാർ ഹാരിസ് കപൂർ സന്നിഹിതനായിരുന്നു .