18 April 2024 Thursday

"നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം" ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സന്ദേശ പ്രയാണത്തിന്ന് നാളെ ചങ്ങരംകുളത്ത് തുടക്കം

ckmnews

"നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം"

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സന്ദേശ  പ്രയാണത്തിന്ന്  നാളെ ചങ്ങരംകുളത്ത് തുടക്കം

ചങ്ങരംകുളം:"നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം" എന്ന പ്രമേയത്തിൽ ഡിസംബർ അവസാന വാരത്തിൽ  കോഴിക്കോട് വെച്ച്  നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ പ്രയാണം ഡിസംബർ 16 മുതൽ 20 വരെ. ജില്ലയുടെ ഉത്തര-ദക്ഷിണ (യൂണിവേസിറ്റി-ചങ്ങരംകുളം) മേഖലകളിൽനിന്ന് ആരംഭിക്കുന്ന സന്ദേശ പ്രയാണം 5 ദിവസങ്ങളിലായി ജില്ലയിലെ14മണ്ഡലങ്ങളിലെ 150 പ്രധാന കേന്ദ്രങ്ങളിലാണ്  പര്യടനം നടത്തുക,സന്ദേശ പ്രയാണത്തിന്റെ  ദക്ഷിണ മേഖല ഉദ്ഘാടനം പന്താവൂരിൽ കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ  നിർവ്വഹിക്കും ഐ എസ് എം ജില്ല സെക്രട്ടറി ഫൈസൽ ബാബു സലഫി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വി മുഹമ്മദുണ്ണി ഹാജി,

യാസിർ അൻസാരി, പി പി എം അഷ്റഫ്,കുഞ്ഞുമുഹമ്മദ് പന്താവൂർ, ഹമീദ് മാസ്റ്റർ, ജാഫർ പെരുമുക്ക് തുടങ്ങിയവർ സംസാരിക്കും.സന്ദേശ പ്രയാണം മണ്ഡലത്തിലെ വിവിധ ശാഖകളിലൂടെ പര്യാടനം നടത്തി വൈകീട്ട് 6:30 ന്ന് പെരുമ്പിലാവ് സെന്ററിൽ നടക്കുന്ന പൊതു സമ്മേളനത്തോട് കൂടി അവസാനിക്കും, പൊതു സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി കെ എ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്യും  

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറിയേറ്റ് അംഗം യാസിർ അൻസാരി,മുസ്തഫ മദനി,

കെ വി മുഹമ്മദ് മൗലവി

കുഞ്ഞി മുഹമ്മദ് പന്താവൂർ

ഹമീദ് മാസ്റ്റർ,ഫാദിഹ് കെ ബി തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും