28 March 2024 Thursday

തവനൂർ പഞ്ചായത്തിൽ ലൈഫ് 2020 പദ്ധതിയ്ക്ക് തുടക്കമായി

ckmnews

എടപ്പാൾ: തവനൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് 2020 ഭവന പദ്ധതിയിലെ വീടുകളുടെ നിർമാണം ആരംഭിച്ചു. ഗുണഭോക്താക്കൾക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡു പഞ്ചായത്ത് പ്രസി ഡന്റ് സി പി നസീറ കൈമാറി. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷനായി. പി എസ് ധനലക്ഷ്മി, കെ ലിഷ, അബ്ദുൽ സലിം, ആർ രാജേഷ് എന്നിവർ സംസാരിച്ചു. ഒന്നാം ഘട്ടത്തിൽ ജനറൽ വിഭാഗത്തിൽ 50 പേർക്കും പട്ടികജാതി വിഭാഗത്തിൽ 30 പേർക്കുമാണ് ധനസഹായം നൽകുന്നത്.