24 April 2024 Wednesday

ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം പരിപാടിക്ക് തുടക്കമായി

ckmnews

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷികപദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എടപ്പാൾ, വട്ടംകുളം, തവനൂർ ഗ്രാമപഞ്ചായത്തുകളിലുള്ള ബഡ്സ്‍ സ്‍കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്കായാണ് തൊഴിൽ പരിശീലനപരിപാടി. പേപ്പർ ബാഗ്, തുണിസഞ്ചി, സ്‍ക്രീൻ പ്രിന്റിങ്ങ് എന്നീ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകുകയും തുടർന്ന് ഇത്തരം കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്‍ത്‍ ഈ വിഭാഗത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ വിഷമതകൾക്ക് ആശ്വാസകരമാവുന്ന തരത്തിൽ അവർക്ക് ഒരു താങ്ങാവുക എന്നതാണ് ഈ പദ്ധതി കൊണ്ട്‍ ലക്ഷ്യമിടുന്നത്. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്‍സ്‍ സ്‍കൂളിൽ വെച്ച് നടന്ന തൊഴിൽ പരിശീലന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി. രാമകൃഷ്ണൻ ഉദ്‍ഘാടനം ചെയ്‍തു.  വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‍ കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ജയശ്രീ, അക്‌ബർ കുഞ്ഞ്, സുമിത്ര, ഷരീഫ, തുടങ്ങിയ ജനപ്രതിനിധികൾ ആശംസകൾ നേർന്ന് സംസാരിച്ചു. അബ്‍ദുൾ അസീസ്‍  (സ്‍റ്റേറ്റ്‍ പ്ലാനിംഗ്‍ ബോർഡ്‍ മെമ്പർ വർക്കിംഗ്‍ ഗ്രൂപ്പ് ഓഫ്‍ ട്രഡീഷൻ ഓഫ് ഇന്റ്സ്‍ട്രി) സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, ബഡ്‍സ്‍ സ്‍കൂൾ ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്‍സൺ പ്രേമലത സ്വാഗതം പറഞ്ഞു.