Sports
മഞ്ഞപ്പടയുടെ ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനം; കൊച്ചിയിലെ മത്സരത്തിന് ടിക്കറ്റ് ഇളവിൽ വമ്പൻ പ്രഖ്യാപനം

കൊച്ചി : ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്പൻ പ്രഖ്യാപനം ക്ലബ് അധികൃതർ നടത്തിയിരിക്കുന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.
ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.