Kasaragod
വീടിനെ പിന്നിലെ ഡ്രെയിനേജ് ടാങ്കിൽ വീണു, രണ്ടുവയസുകാരന് ദാരുണാന്ത്യം

കാസർകോട്: ഉപ്പളയില്‍ രണ്ടുവയസുകാരന്‍ ഡ്രെയിനേജ് ടാങ്കില്‍ വീണ് മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്‍റെ മകന്‍ ഷെഹ്സാദ് ആണ് മരിച്ചത്. വീടിന് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്സാദ് വീണത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.