20 April 2024 Saturday

ഭിന്നശേഷി സഹായ ഉപകരണ നിർണയമെഡിക്കൽ ക്യാമ്പ് നടത്തി

ckmnews

എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണവാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സഹായ ഉപകരണ നിർണയമെഡിക്കൽ ക്യാമ്പ് നടത്തി. തച്ചനാട്ട് കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സലിം മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം തിരുത്തി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ജി ജിൻസി, ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസീന ഷാനൂബ്, വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ആനന്ദൻ കെ കെ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. കെ അബ്ദുൽ ഗഫൂർ, സുരേഷ് പനക്കൽ, സലീന വി സി, ബഷീർ ടി, ബൽകീസ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൗഫൽ സി തണ്ടിലം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബീരാവുണ്ണി എന്ന കുഞ്ഞാപ്പ, സെക്രട്ടറി ഷാജി പി എം,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി ആൻഡ്റൂസ് ഐ സി ഡി എസ് സൂപ്പർ വൈസർ രജനി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ ഭിന്നശേഷിക്കാരാ യ  ആളുകൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തി വിതരണം ചെയുന്നതാണ് പദ്ധതി. സംസ്ഥാന വികലംഗ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.