29 March 2024 Friday

ചരിത്രമായി മൂക്കുതല ഹൈസ്കൂളിലെ പിടിഎ തിരഞ്ഞെടുപ്പ്

ckmnews



ചങ്ങരംകുളം:ചരിത്രമായി മൂക്കുതല ഹൈസ്കൂളിലെ പിടിഎ തിരഞ്ഞെടുപ്പ് സമാപിച്ചു.650 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്.കാലത്ത് 9 മണിക്ക്  റജിസ്ട്രേഷൻ നടപടിയോടെ തുടങ്ങിയ പിടിഎ യോഗം മൂന്ന് മണി വരെ നീണ്ടു.നിലവിലെ കമ്മിറ്റി അംഗങ്ങളുടെ പാനലിന് പുറമെ മറ്റൊരു പാനൽ കൂടി വച്ചതോടെ പിടിഎ തിരഞ്ഞെടുപ്പ് വാശിയേറി.വെള്ളവും ഭക്ഷണവും ലഭ്യമാക്കാതെ  രക്ഷിതാക്കളെ മണിക്കൂറുകളോളം അകത്തിരുത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് വ്യാപകമായി പരാതികൾ ഉയർന്നു.പ്ളസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനിടയിൽ തിരഞ്ഞെടുപ്പ് നടത്തിയതിലും വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നു