18 April 2024 Thursday

ജനകീയസൂത്രണ പദ്ധതി:വട്ടംകുളം പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

ckmnews

എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ 2023-24ആസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടു വർക്കിങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത്‌ സഹകരണ ബാങ്ക് ആടിറ്റൊറിയത്തിൽ വളരെ വിപുലമായി സംഘടിപ്പിച്ചു,ഇബ്രാഹിം മുതൂർ സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ച യോഗം പൊന്നാനി ബ്ലോക്ക് പ്രസിഡന്റ്‌ സി, രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കലഹരണപ്പെട്ട സംവിധാനങ്ങളിൽ നിന്നു മാറി കാലതിന്നാനുയോജ്യമായ പദ്ധതികകൾ കണ്ടെത്തി മുന്നോട്ടു പോകാൻ വർക്കിംഗ്‌ ഗ്രൂപ്പു അംഗങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു,അടുത്ത വർഷത്തെ പദ്ധതികൾ മുഴുവനും ഏപ്രിൽ മാസം തന്നെ ആരംഭിക്കുന്നതിനു വേണ്ടി ഇമ്പ്ളിമെന്റ് ഓഫീസര്മാരോട് ധൃത ഗതിയിൽ മുന്നോട്ടു പോകാൻ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് നൽകി, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങളെ റിവ്യൂമീറ്റിംഗിന്റെ ഭാഗമാക്കുവാനും തീരുമാനിച്ചു, പൊതു ജനങ്ങൾക്കു കാലതാമസം കൂടാതെ സേവനങ്ങൾ നൽകാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അധ്യക്ഷപ്രസംഗത്തിൽ പ്രസിഡന്റ്‌ അബ്ദുൽ മജീദ് പറഞ്ഞു,വൈസ് പ്രസിഡന്റ്‌ ദീപമണികണ്ഠൻ,എംഎ നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) ഷീജ പാറക്കൽ (മെമ്പർ ) ദിലീപ് എലിയപ്ര (മെമ്പർ ) പത്തിൽ അഷ്‌റഫ്‌ (പ്രസിഡന്റ്‌,സഹകരണബാങ്ക്, വട്ടംകുളം ) ടിപി, ഹൈദരലി, സി രാഘവൻ (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )ഭാസ്കരൻ, വട്ടംകുളം,എന്നിവർ അഭിവാദ്യങ്ങളാർപ്പിച്ചു സംസാരിച്ചു,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, ഹരിദാസൻ നന്ദി പ്രകാശിപ്പിച്ചു..